ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ കേൾക്കുന്നത് വളരെ സങ്കടകരമാണ്. ശരിയാ, താമസിക്കാൻ ഒരു സ്ഥലം, കഴിക്കാൻ ആഹാരം, ഇടാൻ വസ്ത്രം – ഇതൊക്കെ അത്യാവശ്യമാണ്. ഇതിന്റെ ഒപ്പം ഇഎംഐ, ഇലക്‌ട്രിസിറ്റി ബില്ല്, ലോണും കൂടി ആകുമ്പോ ആകെ കൈവിട്ടു പോയേക്കാം. പലപ്പോഴും വാവിട്ടു കരയാൻ തോന്നിയേക്കും. ചിലപ്പോഴൊക്കെ അടക്കിപ്പിടിച്ചു കരയും. എന്തുകൊണ്ട് എൻ്റെ ജീവിതം ഇങ്ങനെയായിപ്പോയി? അഥവാ ജീവിതം അങ്ങ് അവസാനിപ്പിച്ചു കളഞ്ഞേക്കാം എന്നൊക്കെ കരുതുന്നത് ശെരിയല്ല.
ഒരു കാര്യം ഓർത്തോളൂ, നിങ്ങൾ ഈ സാഹചര്യങ്ങളിൽ ഒന്നും ഒറ്റക്കല്ല. മത്തായി 11:28-ൽ യേശു കർത്താവു പറയുന്നത് എന്താണെന്നു അറിയാമോ?, “തളർന്നിരിക്കുന്നവരും ഭാരം ചുമക്കുന്നവരും എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം”. അതുകൊണ്ട് ധൈര്യമായിട്ടു നിങ്ങളുടെ ആവശ്യങ്ങളെയും സങ്കടങ്ങളെയും ദൈവത്തിനു നൽകുക
അതുപോലെ മത്തായി 6:26-ൽ പറയുന്നത് “ആകാശത്തിലെ പക്ഷികളെ നോക്കൂ, അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരയിൽ ശേഖരിക്കുകയോ ചെയ്യുന്നില്ല; എന്നിട്ടും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ പോറ്റുന്നു. നിങ്ങൾ അവരെക്കാൾ കൂടുതൽ മൂല്യമുള്ളവരല്ലേ?” പ്രകൃതിയെ അവൻ ഇത്രമേൽ പരിപാലിക്കുന്നുണ്ടെകിൽ, ദൈവം സ്നേഹിക്കുന്ന നമ്മളെ എത്രയധികം വിലമതിക്കുകയും പരിപാലിക്കുകയും ചെയ്യും?
ഇനി താങ്കൾക്കു സാമ്പത്തികം കൈകാര്യം ചെയ്യാനുള്ള അറിവു വേണമെങ്കിൽ, ബൈബിൾ പറയുന്ന ഈ വാക്യം നോക്കു “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം ഇല്ലെങ്കിൽ, തെറ്റ് കാണാതെ എല്ലാവർക്കും ഉദാരമായി നൽകുന്ന ദൈവത്തോട് നിങ്ങൾ ചോദിക്കണം, അത് നിങ്ങൾക്ക് ലഭിക്കും.” (യാക്കോബ് 1:5). അതുകൊണ്ടു ധൈര്യമായി ദൈവത്തിൽ ആശ്രയിപ്പിൻ. സമാധാനത്തിൽ ജീവിപ്പിൻ.
English Version
Click the view button to read the Malayalam version of this content.