പോരാട്ടത്തിൽ നിന്ന് ശക്തിയിലേക്ക്: ഗർഭമലസലുകളും കുട്ടികളില്ലാത്ത അവസ്ഥയും

Miscarriage അഥവാ  ഗർഭം അലസുക,കുട്ടികൾ ഇല്ലാതിരിക്കുക…. ഇങ്ങനെയുള്ള അവസ്ഥകൾ ഇന്ന് ലോകത്തിൽ വർദ്ധിച്ചുവരുന്നു. ഇത്തരം വിഷമങ്ങളിലൂടെ കടന്നുപോകുന്ന ദമ്പതികൾ നേരിടേണ്ടിവരുന്ന  വെല്ലുവിളികൾ ഉണ്ട്. ശാരീരികമായ പ്രശ്നങ്ങളെക്കാളേറെ അവ മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നാണ്. പ്രത്യാശയും, നിരാശയും പ്രതിരോധവും എല്ലാം കൂടി കലർന്ന ഒരുതരം അവസ്ഥയാണിത്.

 

 ഇത്തരം പ്രതികൂലങ്ങളെ ഒന്നും വകവയ്ക്കാതെ ദൈവത്തിന്റെ സമയത്തിൽ ആശ്രയിക്കുന്ന ചില ദമ്പതികളെ 

നയിക്കുന്ന വചനം ഇതാണ് (സദൃശ്യവാക്യങ്ങൾ 3:5-6) ” പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും “. 

 

ജീവിതയാത്രയിൽ ആശങ്കകളുടെ ചില പാതകളിലൂടെ സഞ്ചരിക്കുമ്പോൾ, നമ്മുക്ക് ആശ്രയമായി ഇരിക്കുന്ന ഒരു കാര്യമുണ്ട്. അത് ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്. സങ്കീർത്തനങ്ങൾ 34:18-ൽ പറയുന്നത് പോലെ “ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ ആകുന്നു: മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു”.

 

ചരിത്രത്തിലുള്ള ഒരു മനുഷ്യനെക്കുറിച്ച് നോക്കാം. ഇയ്യോബ് എന്നാണ് അദ്ദേഹത്തിന്റെ പേര്. മക്കളും സമ്പത്തും ഉൾപ്പെടെ സകലവും അദ്ദേഹത്തിന് നഷ്ടമായി. ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തെ കളിയാക്കി. ദൈവത്തെ ത്യജിച്ച് പറയുവാൻ നിർബന്ധിച്ചു.  പക്ഷേ അദ്ദേഹം ദൈവത്തിൽ മാത്രം വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. “നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ(ഇയ്യോബ്1:21) എന്ന് നിരാശയുടെ സാഹചര്യത്തിന്റെ മദ്ധ്യത്തിലും ഇയ്യോബിനു പ്രാർത്ഥിപ്പാൻ കഴിഞ്ഞു  . ഇയ്യോബിന് പിന്നീട് മക്കളെ ഉൾപ്പെടെ ഇരട്ടി അനുഗ്രഹങ്ങൾ ലഭിച്ചു. ബൈബിളിൽ സങ്കീർത്തനങ്ങൾ 127:3 ൽ വായിക്കുന്നത് മക്കൾ ദൈവത്തിന്റെ ദാനം എന്നാണ്. ചില സമയങ്ങളിൽ ദൈവത്തിന്റെ ദാനങ്ങൾ നമ്മെ സംബന്ധിച്ച് താമസിച്ചേക്കാം. അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത വഴികളിലൂടെ ആയിരിക്കാം അവ നമ്മുടെ മുൻപിൽ എത്തിച്ചേരുന്നത്. ഇയ്യോബിന്റെ ഈ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. എല്ലാം തക്ക സമയത്ത് നമ്മുടെ നല്ലതിനായി ചെയ്യുന്ന ദൈവത്തിന്റെ സമയത്തിൽ ആശ്രയിക്കുക.

 

 ഈ വേദനയിലൂടെ കടന്നുപോകുന്ന ദമ്പതിമാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വാക്യം ഉണ്ട്. യെശയ്യാവ് 40:31 “എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും: അവർ കഴുകന്മാരെ പോലെ ചിറകടിച്ച് ഉയരും: അവർ തളർന്നു പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും”. കാത്തിരിപ്പിന്റെ വേളകളിലും ദൈവത്തിന്റെ സമയത്തിൽ ആശ്രയിക്കുന്നത് ശക്തിയെ പുതുക്കുവാൻ സഹായിക്കുന്ന ഒന്നാണെന്ന് ഓർമ്മപ്പെടുത്തുന്നു.  

 

 ദൈവത്തിന്റെ സമയത്തിൽ ആശ്രയിക്കുന്ന  ഓരോ ദമ്പതിമാരും ചില പാഠപുസ്തകങ്ങളാണ്. പോരാട്ടത്തിന്റെ നടുവിലും, സഹനത്തിന്റെയും, അചഞ്ചലമായ വിശ്വാസത്തിന്റെയും പാഠങ്ങളെ നൽകുന്ന പുസ്തകങ്ങൾ.

translator

English Version

Click the view button to read the Malayalam version of this content.

Scroll to Top