നന്മ പ്രവർത്തികളും പിന്നോട്ടോ!

5 കല്ലുകൾ ഉള്ള തട്ട് പൊങ്ങിയും 1 കല്ലുള്ള തട്ട് താണും ! ഇത് എന്ത് മറിമായം? 

 

 ഉത്തരത്തിലേക്കു എത്തും മുൻപ് ഈ കഥ ഒന്ന് വായിക്കൂ. അപ്പനിൽ നിന്ന് ലഭിച്ച സ്വത്ത് മുഴുവൻ നഷ്ടപ്പെടുത്തി ധൂർത്തനായി ജീവിച്ച ഒരു പുത്രനുണ്ടായിരുന്നു. അവൻ ഈ ലോകത്തിലെ സുഖങ്ങൾ എല്ലാം മതിയാവോളം ആസ്വദിച്ചു, കയ്യിൽ ഉണ്ടായിരുന്ന പണം മുഴുവൻ ചിലവാക്കി. അവസാനം അവൻ ചെന്നെത്തിയത് പന്നികളെ വളർത്തുന്ന  ഒരിടത്തായിരുന്നു. എന്നാൽ ഈ കഥയ്ക്ക് ഒരു നല്ല അവസാനമുണ്ട്. കുറ്റബോധവും, അതിലേറെ ദുഃഖവുമായി തിരികെ വരുന്ന ആ മകനെ തൻ്റെ അപ്പൻ ഏറെ സന്തോഷത്തോടും,സ്നേഹത്തോടും കൂടെ സ്വീകരിക്കുന്നു. ‘ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.’ എന്ന് കാണുന്നു ( ലൂക്കൊസ് 15:11-32).

 

 ഈ കഥയിലെ പുത്രനെ പോലെതന്നെ നാമും, ലോക സുഖങ്ങൾക്ക് പുറകെ പോയി, പാപത്തിൽ അകപ്പെട്ടു, ദൈവത്തെ മറന്ന് നടന്നവരായിരുന്നു. ആ പിതാവ് തൻ്റെ മകനോട് കാണിച്ച സ്നേഹം, ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. നാം എത്ര വലിയ പാപകുഴിയിൽ വീണവരായാലും, മനം മാറി തിരികെ വന്നാൽ, മുൻവിധികളൊന്നും കൂടാതെ  മാറോടണക്കുന്നവനാണ് ദൈവം.

 

 യേശുക്രിസ്തു നമുക്ക് നൽകുന്ന ഒരു വാഗ്ദാനം ഉണ്ട്: “യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായ്‌ കൊണ്ട് രക്ഷയ്ക്കായി ഏറ്റു പറയുകയും ചെയ്യുന്നു”( റോമർ  10:9-11). മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ട് എന്നത് സത്യമാണ്. മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവായി സ്വന്തഹൃദയത്തിൽ അംഗീകരിച്ചാൽ നിങ്ങൾക്കു സ്വർഗത്തിലേക്ക് പ്രവേശനം ലഭ്യമാണ്.

 

ഒരുപക്ഷേ താങ്കളുടെ മനസ്സ് പറയുന്നുണ്ടാകാം നന്മ പ്രവർത്തികൾ ചെയ്താൽ സ്വർഗ്ഗത്തിൽ എത്താൻ കഴിയുമെന്ന്. ഈ ലോകത്തിൽ ജീവിക്കുമ്പോൾ സൽപ്രവർത്തികൾ ചെയ്യണം, മറ്റുള്ളവരെ സഹായിക്കണം എന്നത് തീർത്തും അത്യാവശ്യമായ ഒന്നാണ്.  പക്ഷേ അതു മാത്രം രക്ഷയ്ക്ക് സാധ്യമല്ല. കാരണം ദൈവത്തിനു മുന്നിൽ നമ്മുടെ നീതി പ്രവർത്തികൾ ഒക്കെയും കറപുരണ്ട തുണി പോലെയാകുന്നു “(യെശയ്യാവ് 64:6). അതുകൂടാതെ ബൈബിൾ പറയുന്ന മറ്റൊരു കാര്യമുണ്ട്, “കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്:അതിന് നിങ്ങൾ കാരണമല്ല, അത് ദൈവത്തിന്റെ ദാനം ആകുന്നു” (എഫെസ്യർ 2:8-9). കൃപ എന്നതിന്റെ അർത്ഥം ഇതാണ്. നാം ആരാണെന്നതോ, നമ്മുടെ പ്രവർത്തികൾ എങ്ങനെ ഉള്ളതെന്നോ കണക്കിടാതെ, ഒട്ടും അർഹത ഇല്ലാത്ത ഒരു നന്മ ലഭിക്കുന്നതിനെയാണ് കൃപ എന്ന് വിശേഷിപ്പിക്കുന്നത്. ദൈവം നമ്മെ സ്നേഹിക്കുന്നു, രക്ഷിക്കുന്നു, നമ്മോട് ക്ഷമിക്കുന്നു. അത് ദൈവത്തിനു നമ്മോടുള്ള കൃപയാണ്. ആ കൃപ അനുഭവിക്കുവാൻ വേണ്ടത് ദൈവത്തിലുള്ള വിശ്വാസം മാത്രമാണ്.

 

 അപ്പോൾ നമുക്ക് ഒടുവിൽ പറഞ്ഞു നിർത്താൻ കഴിയുന്നത് ഇതാണ്. രക്ഷിക്കപ്പെടുക എന്നത് മനുഷ്യന്റെ പ്രവർത്തികൾ കാരണം ഉണ്ടാകുന്ന ഒന്നല്ല. മറിച്ച് വിശ്വാസം എന്ന ഒറ്റ കാര്യത്തിലൂടെ  ദൈവം നൽകുന്ന ഒരു ദാനമാണ്.   നാം ചെയ്യുന്ന നന്മ പ്രവർത്തികളെല്ലാം നമ്മിലുള്ള ദൈവസ്നേഹത്തെ തീർച്ചയായും വെളിപ്പെടുത്തുന്നു. എന്നാൽ സ്വർഗ്ഗത്തിൽ പോകണമോ? വിശ്വാസത്താൽ ദൈവത്തെ അംഗീകരിക്കുക. അത് മാത്രമേയുള്ളൂ വഴി.

 

നാം ചെയ്യുന്ന നന്മ പ്രവൃത്തികൾ ചിത്രത്തിലെ 5 കല്ലുകൾ പോലെ തോന്നിയേക്കാം. പക്ഷേ, ദൈവത്തിന്റെ മുമ്പിൽ അതിന് യാതൊരു ഭാരവുമില്ല. ഒറ്റയായി കാണുന്ന കല്ല് യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു. അവൻ മാത്രമേ നിങ്ങൾക്കായി തുലാസ് തുലനം ചെയ്യാൻ കഴിയൂ.

translator

English Version

Click the view button to read the Malayalam version of this content.

Scroll to Top