വിഷാദമധ്യേ പ്രത്യാശയുടെ ഒരു വാർത്ത ഇതാ

 ‘വിഷാദം’ അഥവാ ‘Depression’ നമ്മിലെ ദൈനംദിന പ്രവർത്തികളുടെ താളം തെറ്റിക്കുന്ന നിരാശയുടെയും, ദുഃഖത്തിന്റെയും, താൽപര്യക്കുറവിന്റെയും സ്ഥിരമായ അവസ്ഥയാണ്. പലപ്പോഴും വിഷാദത്തിന്റെ കാർമേഘത്താൽ മൂടപ്പെട്ടിരിക്കുന്ന ഈ ലോകത്തിൽ, അപ്രതീക്ഷിത ഇടങ്ങളിൽ നിന്ന് സമാധാനത്തിന്റെയും പ്രത്യാശയുടേയും  ചില കിരണങ്ങൾ ഉദിക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയിലൂടെ ആണ് നിങ്ങൾ കണ്ണോടിക്കുന്നത്.

 

 ചിലപ്പോഴൊക്കെ ജീവിതം ആകെ തകർന്നു പോയതുപോലെ  നമ്മുക്ക് തോന്നാം. എന്നാൽ വിശുദ്ധ ബൈബിളിൽ പറയുന്നു “യേശു ക്രിസ്തു നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവൻ്റെ മേൽ ഇട്ടുകൊൾവിൻ.”  പ്രത്യക്ഷത്തിൽ മനസ്സിലാക്കുവാൻ പ്രയാസമാണെങ്കിലും, ദൈവത്തിന് നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെക്കുറിച്ച് പ്രത്യേകമായ  ഒരു പദ്ധതി ഉണ്ട്. “നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു. അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്.” (യിരെമ്യാവ് 29:11)

 

 ഇനിയൊന്നും പുറപ്പെടുവിക്കുവാൻ കഴിയാൻ പറ്റാത്ത അത്ര അളവിൽ താൻ കരഞ്ഞു എന്നു യിരെമ്യാ പ്രവാചകന്‍ വേദപുസ്തകത്തിൽ എഴുതുന്നു. ഈ അവസ്ഥ പരിചിതമാണോ? “കരയുവാൻ ഒരു കണ്ണുനീർത്തുള്ളി പോലും എന്നിൽ ഇനി ബാക്കിയില്ല….. എന്റെ ഹൃദയം തകർന്നിരിക്കുന്നു”. യിരെമ്യാ പ്രവാചകനോട് നമ്മെത്തന്നെ ബന്ധപ്പെടുത്തുവാൻ കഴിയുന്ന, ഇത്തരത്തിലുള്ള  സന്ദർഭങ്ങളിലൂടെ നാം കടന്നു പോയിട്ടുണ്ടാകാം.

 

 ദൈവം നാം കടന്നുപോകുന്ന ശോധനയുടെ അവസ്ഥകളെയും കൃത്യമായി അറിയുന്നു. അവിടുന്ന് കാരുണ്യവാനും, കൃപയുള്ളവനും, നമ്മുടെ ബലഹീനതകളിൽ നമ്മോട് സഹതാപം കാണിക്കുന്നവനും ആകുന്നു( എബ്രായർ  4:14-16). . മാനസീക ആരോഗ്യത്തിന്റെ സങ്കീർണതകളാൽ ഭാരപ്പെടുന്ന ജന ജീവിതങ്ങൾ എന്ന നിലയിൽ, നമുക്ക് ദൈവത്തിൽ പ്രത്യാശയും സന്തോഷവും ഉണ്ട്. ഒരു നല്ല നാളെയുടെ പ്രത്യാശ ഉറപ്പുതരുന്ന യേശുക്രിസ്തുവിൽ ആശ്രയിക്കാം.

 

 നിങ്ങളോ, നിങ്ങളുടെ പ്രിയപ്പെട്ടവരോ ആത്മഹത്യ ചിന്തകളാലോ,പ്രവണതകളാലോ ഭാരപ്പെടുന്നുണ്ടെങ്കിൽ,വൈദ്യസഹായം തേടുന്നതിന് തെല്ലും മടിക്കരുത്. സ്വയമായി മാത്രം അതിനെ നേരിടാൻ ശ്രമിക്കരുത്. നിങ്ങൾ ഒറ്റയ്ക്കല്ല. ഇവിടെ പ്രത്യാശയുണ്ട്, സൗഖ്യമുണ്ട്,  ഈ പ്രതികൂലത്തിന്റെ യാത്രയിൽ കൂടെ കൈപ്പിടിച്ചു നടക്കുവാൻ ചില പ്രിയപ്പെട്ടവരും ഉണ്ട്. Depression-ൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്നവർ അനേകർ ഉണ്ട്. അതിനാൽ പ്രത്യാശ കൈവിടല്ലേ സുഹൃത്തേ.

translator

English Version

Click the view button to read the Malayalam version of this content.

Scroll to Top