പരിഹാസത്തിന്റെ റോമാ കുരിശ് എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

ഏതൊരുക്രിസ്തീയ പള്ളിയിൽ ചെന്നാലും താങ്കൾക്ക് കാണുവാൻ സാധിക്കുന്ന ഒരു പതിവ് കാഴ്ചയുണ്ട്. അത് ഒരു മനുഷ്യനെ ക്രൂശിൽ തറച്ചിരിക്കുന്നതാണ്. എന്തുകൊണ്ടാണ് ഈ മനുഷ്യൻ ക്രൂശിക്കപ്പെട്ടതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? റോമാസാമ്രാജ്യത്തിൽ, ഏറ്റവും ക്രൂരമായ വധശിക്ഷയായിരുന്നു ക്രൂശീകരണം. സമൂഹത്തിലെ ഏറ്റവും നീചനായ ഒരു വ്യക്തിക്ക് നൽകുന്ന അപമാനത്തിന്റെ ചിഹ്നം ആയിരുന്നു ക്രൂശ്. റോമാ എഴുത്തുകാരനായ സീസറോയുടെ വാക്കുകൾ  ഇങ്ങനെയാണ്, ” റോമാക്കാരായ നിങ്ങളുടെ ചുണ്ടുകളിൽ നിന്ന് മാത്രമല്ല, ചിന്തകളിൽ നിന്നും, കണ്ണുകളിൽ നിന്നും, കാതുകളിൽ നിന്നും എല്ലാം ക്രൂശ് എന്ന വാക്കിനെ അകറ്റി നിർത്തണം”. അത്രയ്ക്ക് ഭീതിജനകമായ ഒന്നായിരുന്നു ക്രൂശ്.

 

 ഒരു വ്യക്തിയെ ക്രൂശിക്കുമ്പോൾ കാലുകളിലേക്കും കൈകളിലേക്കും ആണികൾ തുളച്ചുകയറ്റുന്നു. മരണം ഉറപ്പാണെന്ന് പറയേണ്ടതില്ലല്ലോ. രക്തയോട്ടം പയ്യെ പയ്യെ നിലയ്ക്കും, അവയവങ്ങൾ ഓരോന്നായി പ്രവർത്തന രഹിതമാകും, ഒടുവിൽ ആണികളുടെ ബലത്തിൽ മാത്രം തൂങ്ങിക്കിടക്കുന്ന ശരീരം മെല്ലെ  മരണത്തിലേക്ക് നീങ്ങും. ഇങ്ങനെ വളരെ പതുക്കെയുള്ള ഒരു മരണത്തിന്റെ വേദനയും യാതനയും ആലോചിച്ചു നോക്കാൻ കഴിയുന്നുണ്ടോ?

 

ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാകും, ഇത്രയും കഠിന വേദനയുള്ള ഒരു മരണം ലഭിപ്പാൻമാത്രം എന്ത് തെറ്റാണു ഈ വ്യക്തി ചെയ്‌തതു? ഉത്തരം നിങ്ങളെ അതിശയിപ്പിച്ചേക്കാം : കാരണം ഈ വ്യക്തി ഒരു തെറ്റോ, പാപമോ ചെയ്തിട്ടില്ല.  അതിനർത്ഥം യേശുക്രിസ്തു ക്രൂശിൽ മരിച്ചത് വെറുതെയായി എന്നാണോ? അല്ല, ഒരിക്കലുമല്ല! മഹത്വപൂർണനായ യേശുക്രിസ്തു ഒരു സാധാരണ മനുഷ്യനായി ഈ ഭൂമിയിൽ ജനിച്ചു, മനുഷ്യരുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിതനായി, തൻ്റെ രക്തത്താൽ പാപത്തിനു പരിഹാരം നേടി. പക്ഷേ എങ്ങനെയാണ് മനുഷ്യർ പാപികളായത്? അതിനുള്ള ഉത്തരം കിട്ടണമെങ്കിൽ ആദിമ മനുഷ്യരായ ആദാമിനെയും ഹവ്വയെയും കുറിച്ച് നിങ്ങൾ അറിയേണ്ടതുണ്ട്. ഏദൻ തോട്ടത്തിൽ വച്ച് അവർ ദൈവത്തോട് അനുസരണക്കേട് കാണിച്ചതിലൂടെ അവരിൽനിന്നു ജനിച്ച മനുഷ്യകുലം മുഴുവനും പാപത്തിൽ വീണു. എങ്കിലോ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവർകും പാപത്തിൽ നിന്ന് രക്ഷയുണ്ട്.

 

ബൈബിൾ വിശേഷിപ്പിക്കുന്നത് “തൻ്റെ ഏകജാതനായ പുത്രനിൽ(യേശുവിൽ) വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ (യേശുവിനെ) നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”( യോഹന്നാൻ 3:16).  – നമ്മോടുള്ള വിവരിക്കാനാകാത്ത സ്നേഹം! ഇത്തരത്തിൽ ജീവനെ നൽകുന്ന ഒരു സ്നേഹത്തെക്കുറിച്ച് താങ്കൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ?

 

യേശു ക്രിസ്തു മരണത്തിനു കീഴ്‌പെട്ടില്ല, അവൻ മരണത്തെ ജയിച്ചു ഉയർത്തെഴുന്നേറ്റു, ഇന്നും  ജീവിക്കുന്നു. അതിനാൽ ഇനി താങ്കൾ പാപത്തിനു അടിമയാകേണ്ട കാര്യമില്ല. യേശുക്രിസ്തു നമുക്ക് സ്വാതന്ത്ര്യം നേടി തന്നിരിക്കുന്നു!

translator

English Version

Click the view button to read the Malayalam version of this content.

Scroll to Top