ഒരു മഴവിൽ വിപ്ലവം

“നീ നീയായി തുടരുക” സ്വയ സംതൃപ്തിക്ക് വേണ്ടി പരക്കം പായുന്ന ഈ കാലഘട്ടത്തിൽ ഇപ്പോൾ പൊതുവായി ഉപയോഗിക്കുന്ന ഒരു വാക്യമാണിത്. ശരിയല്ലേ?… പക്ഷേ ഈ പ്രയോഗത്തിന്റെ തുടക്കം എവിടെ നിന്നാണെന്ന് അറിയാമോ? LGBTQ ലെസ്ബിയൻ, ഗേ (സ്വവർഗാനുരാഗികളായ സ്ത്രീകളും പുരുഷന്മാരും), ബൈസെക്ഷ്വൽ(ഒരേസമയം രണ്ട് ലിംഗത്തോടും ഇഷ്ടം തോന്നുന്നവർ), ട്രാൻസ്ജെൻഡർ (ജന്മനാ ഉള്ള ലിംഗത്തോട് യോജിക്കാനാകാതെ എതിർലിംഗം സ്വീകരിക്കുന്നവർ), ക്വൂർ(ഭിന്നലിംഗക്കാർ അല്ലാത്തവർ) എന്ന സങ്കടനയിൽ നിന്നുമാണ്. ഇങ്ങനെയുള്ള വ്യക്തികൾ അവർക്ക് വേണ്ടി ആചരിക്കുന്ന ഒന്നാണ് ‘അഭിമാന മാസം’. അവരുടെ പ്രധാന വാചകം ആണ് മുകളിൽ പറഞ്ഞിരിക്കുന്ന വാക്യം. ഇതിന് പിന്നിലുള്ള വസ്തുതകളെ നമുക്കൊന്നു പരിശോധിക്കാം.

 

ഡോ. മേയറും ഡോ. മീറ്റഗും ചേർന്നെഴുതിയ ഒരു പ്രശസ്തമായ ലേഖനമാണ് “ലൈംഗികതയും ലിംഗ ഭേദവും: ജനിതകവും മാനസികവും സാമൂഹ്യവുമായ ശാസ്ത്രങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ” എന്നത്. അതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്. ‘ട്രാൻസ്ജെൻഡർ  എന്ന അവസ്ഥ ജനിതകമായ കാരണങ്ങളാൽ ഉണ്ടാകുന്നതാണ്’എന്നതിന് ശാസ്ത്രീയമായ തെളുവുകളോ പിൻതുണകളോ ഇല്ല.

 

മാനസികമായ തോന്നലുകളെയും ലൈംഗികമായ സ്വയ ധാരണകളെയും അടിസ്ഥാനമാക്കി മാത്രമാണ് LGBTQൽ പ്പെടുന്ന വ്യക്തികൾ അവരുടെ വ്യക്തിത്വത്തെ വിലയിരുത്തുന്നത്. പക്ഷേ ഇവിടെ പ്രശ്നമായി വരുന്ന ഒന്നുണ്ട്. അതായത്, നമ്മുടെ തോന്നലുകൾ സത്യമായി കൊള്ളണമെന്നില്ല. മാത്രമല്ല, അവ പലപ്പോഴും നമ്മെ സത്യത്തിൽ നിന്ന് വളരെ ദൂരത്തേക്ക് അകറ്റുന്നവയുമാണ്. ഈ കാര്യത്തെ മനസ്സിലാക്കാൻ ഒരു ഉദാഹരണത്തിന്റെ സഹായം തേടാം. നല്ല ചൂടുള്ള സമയങ്ങളിൽ നാം യാത്ര ചെയ്യുമ്പോൾ, ചിലപ്പോൾ റോഡിന്റെ ഒത്തനടുക്ക് വെള്ളം തളം കെട്ടി കിടക്കുന്നതുപോലെ നാം കാണും. അത് യഥാർത്ഥത്തിൽ വെള്ളം തന്നെയാണെന്ന് നാം വിശ്വസിക്കുകയും ചെയ്യും. എന്നാൽ അടുത്തേക്ക് അടുത്തേക്ക്‌ എത്തുമ്പോൾ അങ്ങനെ ഒരു തളം നമുക്ക് കാണാനേ സാധിക്കില്ല. ഇത് പ്രകൃതിയുടെ തന്നെ ഒരു മായാജാലം ആണ്. അതിനെ ‘മരീചിക’ എന്നാണ് വിളിക്കുന്നത്. നമ്മുടെ തോന്നലുകളെ വെച്ച് നടത്തുന്ന ഒരു കളി. തോന്നലുകളെ പോലെ തന്നെ തെറ്റിദ്ധരിപ്പിക്കുന്നവയും.

 

നമ്മുടെ യഥാർത്ഥ വ്യക്തിത്വം എന്നത് ‘നാം’ ചിന്തിക്കുന്ന രീതിയിൽ ഉള്ളത് ആകണമെന്നില്ല.  മറിച്ച്, നമ്മളെ സൃഷ്ടിച്ച ദൈവം ബൈബിളിൽ പറയുന്നത് . ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ആണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ആണും പെണ്ണും ആയി മാത്രമേ മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളൂ. ( ഉല്പത്തി 1:26,27)

 

നമ്മെ നമ്മുടെ അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാക്കിയ ബുദ്ധിമാനായ ദൈവം, തൻ്റെ ഇഷ്ടംപ്പോലെ ഏറ്റവും യോഗ്യമാംവിധം നമ്മെ സൃഷ്ടിച്ചിരിക്കുന്നു. ദൈവം നമ്മെ എങ്ങനെയാണ് മെനഞ്ഞിരിക്കുന്നത്‌ എന്ന് മനസ്സിലാക്കാൻ കഴിയുന്നത് നമ്മുടെ ശരീരത്തിൽ നിന്നാണ്. അതല്ലാതെ തോന്നലുകളിൽ നിന്നല്ല. നമ്മുടെ ശരീരഘടന എന്നത്  അവിചാരിതമായി സംഭവിച്ച ഒന്നല്ല. അതിന് പിന്നിൽ ദൈവത്തിന്റെ ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ട്.നമ്മുടെ ശരീരത്തിലെ പെൽവിക് അസ്ഥികളുടെ (അടി വയറിനും തുടകൾക്കും ഇടയിലുള്ള അസ്ഥി) കാര്യം ഒന്ന് എടുക്കാം. പുരുഷന്മാരിലും സ്ത്രീകളിലും അതിന്റെ ഘടനയ്ക്ക് വ്യത്യാസമുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ അത് അല്പം കൂടി വിശാലമായിരിക്കും. കാരണം കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന് ദൈവം നിയോഗിച്ചിരിക്കുന്നത് സ്ത്രീകളെയാണല്ലോ.

 

നമ്മുടെ ലിംഗഭേദം അഥവാ ജെൻഡർ  എന്നത് നാം തിരഞ്ഞെടുക്കുന്ന ഒന്നല്ല. ഒരു കുഞ്ഞ് അമ്മയുടെ ഗർഭാശയത്തിൽ ഉരുവാകുമ്പോൾ തന്നെ ദൈവം നൽകുന്നതാണ്. ആ കുഞ്ഞിന്റെ ജനനത്തിലൂടെ അത് ഏത് ജെൻഡർ ആണെന്ന്  മനുഷ്യർക്ക് മനസ്സിലാകുന്നു. കേവലം തോന്നലുകളുടെ അടിസ്ഥാനത്തിൽ, നമ്മുടെ ശരീരത്തിൽ വ്യത്യാസം വരുത്തുവാനോ, നമ്മെ തന്നെ മാറ്റുവാനോ  ശ്രമിക്കേണ്ട കാര്യമില്ല.ദൈവം നമ്മെ എങ്ങനെ സൃഷ്ടിച്ചിരിക്കുന്നു എന്നതിന്റെ ഒരു ഉത്തമ തെളിവാണ് നമ്മുടെ ശരീരം. അതിനെ അംഗീകരിക്കുവാനും മനസ്സിലാക്കുവാനും ശ്രമിക്കുക.

 

ലോക ജനസംഖ്യയിലെ 17 ശതമാനവും സ്വവർഗാനുരാഗ ദമ്പതികളാണ്. 2023ലെ കണക്ക് അനുസരിച്ച്, ഏകദേശം 35 രാജ്യങ്ങൾ ഇതിനെ നിയമവത്ക്കരിച്ചിരിക്കുന്നു. ഈ പാപം ഇപ്പോൾ നമ്മുടെ സംസ്കാരത്തിലെ തന്നെ  ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ദുഃഖിപ്പിക്കുന്ന ഒരു വസ്തുത എന്നത്, ഇതിനെ ഒരു പാപമായി കാണുന്നില്ല എന്നതിനപ്പുറം, ഇത് ഒരു കൂട്ടത്തിന്റെ തന്നെ അവകാശമായി കണക്കാക്കുന്നു എന്നതാണ്. വ്യക്തിപരമായി മാത്രമല്ല പരസ്യ ഇടങ്ങളിൽ പോലും ഇന്ന് ഈ കാര്യത്തിന്റെ ഉന്നമനത്തിനായി ശബ്ദമുയർത്തുന്നു.

 

സ്വവർഗാനുരാഗം എന്നത്, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു അനുസരിച്ചു തിരഞ്ഞെടുക്കാവുന്ന  ലൈംഗിക അഭിരുചിയല്ല. ജനിതകമായ ഒന്നല്ല. ഒരു പ്രത്യേക തരം ജീവിതരീതിയും അല്ല. പകരം മനുഷ്യരുടെ അഥവാ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആത്മാക്കളെ നാശത്തിലേക്ക് നയിക്കുന്ന ഒരു വികൃതമായ പാപമാണ്. നമ്മെ സ്വയം നശിപ്പിക്കുന്ന, ദൈവത്തിന്റെ സന്നിധിയിൽ നിന്നും അകറ്റുന്ന ഒരു വലിയ പാപം.

 

ബൈബിളിനെ സംബന്ധിച്ച് വിവാഹമെന്നത്  ഭിന്നലിംഗപരമാണ് (ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ നടക്കുന്നത്)  (മർക്കോസ് 10:6-8). സ്വവർഗാനുരാഗികളുടെ പ്രവർത്തികൾ  യഥാർത്ഥത്തിൽ തങ്ങളെ സൃഷ്ടിച്ചവനോട് കാണിക്കുന്ന അതിക്രമമാണ്. ആദി മുതലേ മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ച ഉടയത്തമ്പുരാനോട് ചെയ്യുന്ന അവഹേളനം( മത്തായി 19:4).

 

താങ്കൾ അകപ്പെട്ടിരിക്കുന്നത് മുകളിൽ സൂചിപ്പിച്ച ഏത് പാപത്തിലെങ്കിലും ആയിക്കൊള്ളട്ടെ, സാരമില്ല. ദൈവം ഒരു കാര്യം താങ്കൾക്ക് ഉറപ്പു നൽകുന്നു. ഈ പാപത്തിൽ നിന്ന് പിന്തിരിഞ്ഞ്, മാനസാന്തരപ്പെട്ട് സുവിശേഷത്തെ അംഗീകരിക്കുമെങ്കിൽ, ക്ഷമ പ്രാപിച്ച, രക്ഷിക്കപ്പെട്ട, പ്രത്യാശയുള്ള ഒരു അനശ്വരമായ ജീവിതം താങ്കളെ കാത്തിരിക്കുന്നു.

translator

English Version

Click the view button to read the Malayalam version of this content.

Scroll to Top