Malayalam

love letter

ഒരു പ്രണയ കഥ

എല്ലാവർക്കും ഹാപ്പി വാലന്റൈൻസ് ഡേ! പ്രണയവും കരുതലും പങ്കുവയ്ക്കാനുള്ള ദിവസമാണ് ഇന്ന്. പലരും സമ്മാനങ്ങൾ കൈമാറുകയും പരസ്പരം സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.   എന്നാൽ ഇതിലും വലിയ ഒരു സ്നേഹ സമ്മാനം നൽകിയ ഒരാളെ നിങ്ങളോട് പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്നേഹം മാത്രം മനസ്സിൽ വച്ച് അദ്ദേഹം സ്വന്തം ജീവിതം ത്യജിച്ചു. നമ്മുടെ കുറ്റങ്ങൾ ക്ഷമിക്കപ്പെടാനും ദൈവത്തിന്റെ മക്കളായി നിത്യജീവിതം ലഭിക്കാനുമാണ് അദ്ദേഹം നൽകിയ മഹത്തായ സമ്മാനം. നിങ്ങളുടെ സ്നേഹം നേടാനാണ് അദ്ദേഹം സ്വന്തം ജീവിതം നൽകിയത്! […]

ഒരു പ്രണയ കഥ Read More »

A Journey through Grief

ദുഃഖത്തിലൂടെ ഒരു യാത്ര

ജീവിതത്തിൽ പ്രിയപ്പെട്ടവരുടെ വേർപാടുകൾ നമുക്ക് സമ്മാനിക്കുന്ന ചില വികാരങ്ങൾ ഉണ്ട്. വേദന, സങ്കടം, ദേഷ്യം, ഒരുതരം മരവിപ്പ്,  ഏകാന്തത…അങ്ങനെ ആ പട്ടിക നീളുന്നു. ഈ വികാരങ്ങളെ ഒരിക്കലും തെറ്റാണെന്ന് പറയാനാകില്ല. അവ ദുഃഖത്തിനൊപ്പം കടന്നുവരുന്നവയാണ്, മനുഷ്യ ജീവിതത്തിന്റെ ഭാഗവുമാണ്.    ബൈബിൾ പറയുന്നത് ഇങ്ങനെയാണ്, ” ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം,  നടുവാൻ ഒരു കാലം,  നട്ടത് പറിക്കാൻ ഒരു കാലം “( സഭാപ്രസംഗി  3:1-4). ദുഃഖം എന്നത് നമ്മുടെ ബലഹീനതയോ അപൂർണ്ണതയോ അല്ല.

ദുഃഖത്തിലൂടെ ഒരു യാത്ര Read More »

rainbow

ഒരു മഴവിൽ വിപ്ലവം

“നീ നീയായി തുടരുക” സ്വയ സംതൃപ്തിക്ക് വേണ്ടി പരക്കം പായുന്ന ഈ കാലഘട്ടത്തിൽ ഇപ്പോൾ പൊതുവായി ഉപയോഗിക്കുന്ന ഒരു വാക്യമാണിത്. ശരിയല്ലേ?… പക്ഷേ ഈ പ്രയോഗത്തിന്റെ തുടക്കം എവിടെ നിന്നാണെന്ന് അറിയാമോ? LGBTQ ലെസ്ബിയൻ, ഗേ (സ്വവർഗാനുരാഗികളായ സ്ത്രീകളും പുരുഷന്മാരും), ബൈസെക്ഷ്വൽ(ഒരേസമയം രണ്ട് ലിംഗത്തോടും ഇഷ്ടം തോന്നുന്നവർ), ട്രാൻസ്ജെൻഡർ (ജന്മനാ ഉള്ള ലിംഗത്തോട് യോജിക്കാനാകാതെ എതിർലിംഗം സ്വീകരിക്കുന്നവർ), ക്വൂർ(ഭിന്നലിംഗക്കാർ അല്ലാത്തവർ) എന്ന സങ്കടനയിൽ നിന്നുമാണ്. ഇങ്ങനെയുള്ള വ്യക്തികൾ അവർക്ക് വേണ്ടി ആചരിക്കുന്ന ഒന്നാണ് ‘അഭിമാന മാസം’. അവരുടെ

ഒരു മഴവിൽ വിപ്ലവം Read More »

Struggle to Strength: Miscarriages, Childlessness

പോരാട്ടത്തിൽ നിന്ന് ശക്തിയിലേക്ക്: ഗർഭമലസലുകളും കുട്ടികളില്ലാത്ത അവസ്ഥയും

Miscarriage അഥവാ  ഗർഭം അലസുക,കുട്ടികൾ ഇല്ലാതിരിക്കുക…. ഇങ്ങനെയുള്ള അവസ്ഥകൾ ഇന്ന് ലോകത്തിൽ വർദ്ധിച്ചുവരുന്നു. ഇത്തരം വിഷമങ്ങളിലൂടെ കടന്നുപോകുന്ന ദമ്പതികൾ നേരിടേണ്ടിവരുന്ന  വെല്ലുവിളികൾ ഉണ്ട്. ശാരീരികമായ പ്രശ്നങ്ങളെക്കാളേറെ അവ മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നാണ്. പ്രത്യാശയും, നിരാശയും പ്രതിരോധവും എല്ലാം കൂടി കലർന്ന ഒരുതരം അവസ്ഥയാണിത്.    ഇത്തരം പ്രതികൂലങ്ങളെ ഒന്നും വകവയ്ക്കാതെ ദൈവത്തിന്റെ സമയത്തിൽ ആശ്രയിക്കുന്ന ചില ദമ്പതികളെ  നയിക്കുന്ന വചനം ഇതാണ് (സദൃശ്യവാക്യങ്ങൾ 3:5-6) ” പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും

പോരാട്ടത്തിൽ നിന്ന് ശക്തിയിലേക്ക്: ഗർഭമലസലുകളും കുട്ടികളില്ലാത്ത അവസ്ഥയും Read More »

Depression: The news isn't depressing

വിഷാദമധ്യേ പ്രത്യാശയുടെ ഒരു വാർത്ത ഇതാ

 ‘വിഷാദം’ അഥവാ ‘Depression’ നമ്മിലെ ദൈനംദിന പ്രവർത്തികളുടെ താളം തെറ്റിക്കുന്ന നിരാശയുടെയും, ദുഃഖത്തിന്റെയും, താൽപര്യക്കുറവിന്റെയും സ്ഥിരമായ അവസ്ഥയാണ്. പലപ്പോഴും വിഷാദത്തിന്റെ കാർമേഘത്താൽ മൂടപ്പെട്ടിരിക്കുന്ന ഈ ലോകത്തിൽ, അപ്രതീക്ഷിത ഇടങ്ങളിൽ നിന്ന് സമാധാനത്തിന്റെയും പ്രത്യാശയുടേയും  ചില കിരണങ്ങൾ ഉദിക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയിലൂടെ ആണ് നിങ്ങൾ കണ്ണോടിക്കുന്നത്.    ചിലപ്പോഴൊക്കെ ജീവിതം ആകെ തകർന്നു പോയതുപോലെ  നമ്മുക്ക് തോന്നാം. എന്നാൽ വിശുദ്ധ ബൈബിളിൽ പറയുന്നു “യേശു ക്രിസ്തു നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവൻ്റെ മേൽ ഇട്ടുകൊൾവിൻ.” 

വിഷാദമധ്യേ പ്രത്യാശയുടെ ഒരു വാർത്ത ഇതാ Read More »

worry about money

കണക്കുകളാൽ ബന്ദിതരാണോ?

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ കേൾക്കുന്നത് വളരെ സങ്കടകരമാണ്. ശരിയാ, താമസിക്കാൻ ഒരു സ്ഥലം, കഴിക്കാൻ ആഹാരം, ഇടാൻ വസ്ത്രം – ഇതൊക്കെ അത്യാവശ്യമാണ്. ഇതിന്റെ ഒപ്പം ഇഎംഐ, ഇലക്‌ട്രിസിറ്റി ബില്ല്, ലോണും കൂടി ആകുമ്പോ ആകെ കൈവിട്ടു പോയേക്കാം. പലപ്പോഴും വാവിട്ടു കരയാൻ തോന്നിയേക്കും. ചിലപ്പോഴൊക്കെ അടക്കിപ്പിടിച്ചു കരയും. എന്തുകൊണ്ട് എൻ്റെ ജീവിതം ഇങ്ങനെയായിപ്പോയി? അഥവാ ജീവിതം അങ്ങ് അവസാനിപ്പിച്ചു കളഞ്ഞേക്കാം എന്നൊക്കെ കരുതുന്നത് ശെരിയല്ല. ഒരു കാര്യം ഓർത്തോളൂ, നിങ്ങൾ ഈ

കണക്കുകളാൽ ബന്ദിതരാണോ? Read More »

No Longer Chained - Set Free

ഇനിമേൽ ബന്ധിതരല്ല

നമ്മുക്കു ഒരുപാട് ഇഷ്ടമുള്ള ഭക്ഷണം നമ്മൾ ആസ്വദിച്ചു കഴിക്കുമ്പോൾ എന്തായിരിക്കും നമ്മുടെ തലച്ചോറിൽ സംഭവിക്കുക? അത് ഒരു കെമിക്കൽ പുറപ്പെടുവിക്കുന്നു – ‘ഡോപ്പമിൻ’. ഇത് നമ്മുക്കു സന്തോഷവും ഉണർവും തരുന്നു. എന്നാൽ നമ്മൾ ആ ഭക്ഷണം വിശപ്പില്ലാത്തപ്പോഴും കഴിച്ചുകൊണ്ടിരുന്നാൽ, അത് ഉപകാരത്തിനു പകരം ഉപദ്രവം ആയിപോകും, അല്ലേ?   ഭക്ഷണത്തെപോലെ നമ്മുക്കു ഒരുപാടു സന്തോഷം നൽകുന്ന, നമ്മുടെ സമ്മർദ്ദങ്ങളെ മറക്കാൻ സഹായിക്കുന്ന ചില പദാർത്ഥങ്ങൾ ഉണ്ട്. അവ നാം കൂടുതൽ ഉപയോഗിക്കുംതോറും നമ്മുടെ തലച്ചോർ അവയുമായി പൊരുത്തപ്പെട്ട്,

ഇനിമേൽ ബന്ധിതരല്ല Read More »

Mysterious Star

ആകാശരാവിൽ ഇതാ, ഒരു അതിശയ നക്ഷത്രം

ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമാണ് ‘സിറിയസ്’. എന്നാൽ വർഷങ്ങൾക്കു മുമ്പ് ശാസ്ത്രജ്ഞന്മാരെയും വിദ്വാന്മാരെയും എല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു അതിശയ നക്ഷത്രം ആകാശത്തിൽ പ്രത്യക്ഷമായി. അതിനെക്കുറിച്ചുള്ള വിവരങ്ങൾ അവർ അന്വേഷിക്കുവാൻ തുടങ്ങി. ആറാം നൂറ്റാണ്ടിലെ ഒരു ചരിത്രരേഖയിൽനിന്നും, യഹൂദന്മാരുടെ രാജാവിനെ ഒരു നക്ഷത്രത്തിനോട് ഉപമിച്ചിരിക്കുന്നതായി, അവർ കണ്ടെത്തി.  ഈ കാര്യത്തെ മനസ്സിലാക്കിക്കൊണ്ട് കിഴക്കുനിന്നു ചില വിദ്വാന്മാർ ഇസ്രായേലിലേക്ക് യാത്രയായി. നവജാതനായ രാജാവിനെ കാണുന്നതിനായി, അക്കാലത്ത് യഹൂദന്മാരെ ഭരിച്ചുകൊണ്ടിരുന്ന, റോമാ രാജാവായ ഹെരോദാവിൻറെ കൊട്ടാരത്തിലേക്കാണ് ചെന്നെത്തിയത്. എന്നാൽ അവരെ അമ്പരപ്പിക്കും വിധം

ആകാശരാവിൽ ഇതാ, ഒരു അതിശയ നക്ഷത്രം Read More »

Never Been Loved

ഇതുവരെയും സ്നേഹിക്കപ്പെട്ടിട്ടില്ല?

അവഗണ വഞ്ചന അപമാനം – ഇവ നമ്മുടെ ഹൃദയത്തെ മുറിവേല്പിക്കുന്നു, ഈ ചിത്രത്തിലെ തകർന്ന ഹൃദയംപോലെ. ഈ അടുത്തിടെ നടന്ന ഒരു പഠനം പറയുന്നത്, “നാലിൽ ഒരാളെ എടുത്താൽ, അവർ വളരെയധികം ഏകാന്തത അനുഭവിക്കുന്നവരും, തങ്ങൾ സ്നേഹിക്കപ്പെടുന്നില്ല എന്ന് ചിന്തിക്കുന്നവരും” ആയിരിക്കുമെന്നാണ്. സ്നേഹിക്കണം, സ്നേഹിക്കപ്പെടണം എന്നത് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ഒന്നാണ്.    സ്നേഹത്തിനു മാത്രം നികത്താൻ കഴിയുന്ന ഒരു ശൂന്യത നമ്മുടെയെല്ലാം ഹൃദയത്തിൽ ഉണ്ട്. ആ ശൂന്യത നികത്താന്മാത്രം ആഴമായ ഒരു സ്നേഹം നിങ്ങൾ എവിടെയെങ്കിലും

ഇതുവരെയും സ്നേഹിക്കപ്പെട്ടിട്ടില്ല? Read More »

Inner Peace

ഓടുകയാണ്, ഓട്ടത്തോടെ ഓട്ടം…

ജീവിതം ചിലപ്പോൾ  ചിത്രത്തിൽ കാണുന്ന വഴികൾ പോലെ കുഴപ്പിക്കുന്നവ ആയേക്കാം ഇന്നത്തെ ആധുനിക ലോകത്ത് നമ്മൾ ഒരുപാട് കാര്യങ്ങൾക്കു പിന്നാലെ  ഓടുന്നതുപോലെ.  ജീവിതത്തിന്റെ രണ്ടു അറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി ഉള്ള ഓട്ടം, പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള ഓട്ടം, അവയ്‌ക്കൊന്നും പരിഹാരം കാണാൻ കഴിയാതാകുമ്പോൾ നമ്മൾ നിരാശിതരും പ്രതീക്ഷയറ്റവരും ആയേക്കാം. എന്നാൽ ചിലപ്പോ നിങ്ങൾ എല്ലാം നേടിയിട്ടുണ്ടാവും പണം, സുഹൃത്തുക്കൾ, പ്രശസ്തി എന്നാൽ  ഇതിന്റെ നടുവിലും മനഃസമാധാനവും കൈവരിക്കുവാൻ താങ്കൾക്കു സാധിച്ചുവോ ?   ഇല്ലെങ്കിൽ, തുടർന്ന് വായിക്കുക…

ഓടുകയാണ്, ഓട്ടത്തോടെ ഓട്ടം… Read More »

Scroll to Top