ഇതുവരെയും സ്നേഹിക്കപ്പെട്ടിട്ടില്ല?

അവഗണ വഞ്ചന അപമാനം – ഇവ നമ്മുടെ ഹൃദയത്തെ മുറിവേല്പിക്കുന്നു, ഈ ചിത്രത്തിലെ തകർന്ന ഹൃദയംപോലെ.

ഈ അടുത്തിടെ നടന്ന ഒരു പഠനം പറയുന്നത്, “നാലിൽ ഒരാളെ എടുത്താൽ, അവർ വളരെയധികം ഏകാന്തത അനുഭവിക്കുന്നവരും, തങ്ങൾ സ്നേഹിക്കപ്പെടുന്നില്ല എന്ന് ചിന്തിക്കുന്നവരും” ആയിരിക്കുമെന്നാണ്. സ്നേഹിക്കണം, സ്നേഹിക്കപ്പെടണം എന്നത് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ഒന്നാണ്. 

 

സ്നേഹത്തിനു മാത്രം നികത്താൻ കഴിയുന്ന ഒരു ശൂന്യത നമ്മുടെയെല്ലാം ഹൃദയത്തിൽ ഉണ്ട്. ആ ശൂന്യത നികത്താന്മാത്രം ആഴമായ ഒരു സ്നേഹം നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ – അങ്ങനെ സ്നേഹിക്കുന്ന ഒരാളുണ്ട്. ഈ വ്യക്തി നിങ്ങളെ സ്വന്തം ജീവനെക്കാൾ സ്നേഹിക്കുന്നു. എങ്കിൽ അതാരായിരിക്കാം? എന്തുകൊണ്ട് ഈ വ്യക്തിയെക്കുറിച്ചു ഞാൻ ഇതുവരെ അറിഞ്ഞില്ല എന്നൊരു ചോദ്യം നിങ്ങളുടെ മനസ്സിൽ ഉയർന്നേക്കാം. ഈ വ്യക്തി ആരെന്ന്  അറിഞ്ഞാൽ മാത്രമേ ആ അഗാധമായ സ്നേഹത്തെ മനസ്സിലാക്കാൻ കഴിയൂ.

 

ഒരു വാച്ച് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് അതിനെ നിർമ്മിച്ചവനായിരിക്കും ഏറ്റവും നന്നായി അറിയുക. അതുപോലെ അമ്മയുടെ ഉദരത്തിനുള്ളിൽ നമ്മെ നിർമിച്ച ഈ വ്യക്തി നമ്മുടെ സകലവും അറിയുന്നു. ഏറ്റവും ഭയങ്കരവും, അതിശയകരവുമായാണ് അവൻ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. നാം എവിടെ ജനിക്കണം, എങ്ങനെ ജീവിക്കണം എന്നെല്ലാം തീരുമാനിച്ചത് ഇദ്ദേഹമാണ്. ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്ന് അറിയാമോ? താങ്കളെ സംബന്ധിച്ചുള്ള ഏറ്റവും സൂക്ഷ്മമായ കാര്യംവരെ ഇദ്ദേഹത്തിനറിയാം. താങ്കളുടെ തലയിലെ മുടിയുടെ എണ്ണം മുതൽ, ഉള്ളിലെ ഗൂഢമായ രഹസ്യങ്ങൾ വരെ. 

 

 വർഷങ്ങൾ പലതു കഴിഞ്ഞിട്ടും, ഏവനും അദ്ദേഹത്തെകുറിച്ചു പറയുന്ന ഒരു സാക്ഷ്യമുണ്ട്. ‘അവൻ സാധാരണക്കാരൻ അല്ല. അവൻ രാജാക്കന്മാരുടെ രാജാവ്. ഭൂമി അവന്റെ കൽപ്പനകളെ അനുസരിക്കുന്നു. അവൻ നക്ഷത്രങ്ങളെ പേർ ചൊല്ലി വിളിക്കുന്നു. അവൻ ഉന്നതനും തന്റെ വഴികളിലെല്ലാം സമ്പൂർണ്ണനുമാണ്.’ ഈ മഹത്തായ വ്യക്തി താങ്കളെ അത്യധികം സ്നേഹിക്കുന്നു, താങ്കളെ പേർ ചൊല്ലി വിളിക്കുന്നു. ഈ വ്യക്തിയുടെ പേരാണ് യേശുക്രിസ്തു.

 

യേശുക്രിസ്തു താങ്കളുമായിട്ടുള്ള കൂട്ടുകെട്ടിനായി കാത്തിരിക്കുകയാണ്. ബൈബിൾ പറയുന്ന ചില കാര്യങ്ങളെ ഒന്ന് ശ്രദ്ധിക്കൂ… ‘ദൈവത്തോട് അടുത്തു ചെല്ലുവിൻ എന്നാൽ അവൻ നിങ്ങളോട് അടുത്ത് വരും'( യാക്കോബ് 4:8), ‘നിന്റെ അപ്പനും അമ്മയും നിന്നെ ഉപേക്ഷിച്ചാലും, യഹോവ നിന്നെ ചേർത്തുകൊള്ളും'( സങ്കീർത്തനങ്ങൾ 27:10). ഇത്ര വിലയേറിയ സ്നേഹത്തെ ഒരിക്കലെങ്കിലും അറിയുവാൻ സാധിക്കട്ടെ.

 

 യേശു ക്രിസ്തുവിനെക്കുറിച്ച്  കൂടുതൽ അറിയണമെങ്കിൽ താഴെപ്പറയുന്ന ഭാഗങ്ങളിലൂടെ ഒന്ന് കണ്ണോടിക്കൂ…

( സങ്കീർത്തനങ്ങൾ 139:13-14, അപ്പോസ്തല പ്രവർത്തികൾ 17:26, യെശയ്യാവ് 43:1, ലൂക്കോസ്  12:7, എബ്രായർ  4:13, സങ്കീർത്തനങ്ങൾ 147:1,3-5)

translator

English Version

Click the view button to read the Malayalam version of this content.

Scroll to Top