ക്ഷമ: അതിന്റെ അതിര് കടന്നോ?

പ്രുണസ് മരങ്ങളിൽ മനോഹരമായ പിങ്ക് നിറത്തിൽ പൂത്തു നിൽക്കുന്ന പൂക്കളാണ് ചെറി ബ്ലോസം. ഈ പുഷ്പം വിടരുന്നത് വർഷത്തിൽ വെറും രണ്ട് ആഴ്ചകൾ മാത്രമാണ്. ബാക്കിയുള്ള ദിവസങ്ങൾ ഈ മരത്തിൽ പൂക്കൾ ഒന്നും കാണപ്പെടാറില്ല. തിരക്കേറിയ ഈ ജീവിതത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വർണങ്ങൾ ഇല്ലാതെ ജീവിക്കുന്നതിൽ എന്താണ് അർത്ഥം എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ? പ്രൂണസ് മരങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. അതായതു യഥാർത്ഥ സൗന്ദര്യം വെളിപ്പെടുവാൻ പ്രകൃതിക്കു അതിന്റേതായ സമയവും കാലവും ഉണ്ട്.

 

ഊസ് എന്ന ദേശത്ത്, ഏറെ വിശ്വസ്തനും ധനികനുമായ, ഇയ്യോബ് എന്നൊരു വ്യക്തി ഉണ്ടായിരുന്നു. ഏതു മനുഷ്യനും സഹിക്കാവുന്നതിനും അപ്പുറമായ അനേകം കഷ്ടതകൾ തൻ്റെ ജീവിതത്തിൽ സംഭവിച്ചു. സ്വന്തം മക്കൾ മുതൽ സമ്പത്തായ കന്നുകാലികളും വേലക്കാരും വരെ, സകലവും അദ്ദേഹത്തിന് വളരെ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടു. അവിടം കൊണ്ട് അവസാനിച്ചില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇയ്യോബിൻറെ ദേഹം മുഴുവൻ വൃണങ്ങളാൽ നിറഞ്ഞു. വളരെ പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ.

 

സകലതും സകലരും നഷ്ടപ്പെട്ട ഇയ്യോബിന്റെ സ്ഥാനത്ത് നാം ആയിരുന്നെങ്കിൽ ശാരീരികമായും മാനസികമായും വൈകാരികമായും തകർന്നു പോയേക്കാം. ഇങ്ങനെയൊരു അവസ്ഥയിൽ എന്തിനു എന്നെ എത്തിച്ചു എന്ന് പറഞ്ഞ്  ദൈവത്തോട് ദേഷ്യപ്പെട്ടേക്കാം. എന്നാൽ ഇത്രയേറെ വേദനകളിലൂടെ പോയിട്ടും ഇയ്യോബ് ഒരിക്കൽ പോലും ദൈവത്തോട് എതിർത്ത് ഒന്നും പറഞ്ഞില്ല. പകരം അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ‘ ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന് നാമം വാഴ്ത്തപ്പെടുമാറാകട്ടെ’. അത്ഭുതം തന്നെയല്ലേ? ഇത്ര തീവ്രമായ കഷ്ടതകളുടെ നടുവിലും ഇയ്യോബിനെ ഇങ്ങനെ പറയിച്ചത് എന്തായിരിക്കും?

 

ഉത്തരം ഇതാണ്. ഇയ്യോബിന് വളരെ ശക്തമായ ഒരു വിശ്വാസം ഉണ്ടായിരുന്നു, തന്റെ ജീവിതത്തിന്റെ ഏതൊരു അവസ്ഥയും 

ദൈവത്തിന്  തന്റെ നന്മയ്ക്കായി മാറ്റാൻ കഴിയുമെന്ന്. ഈ വിശ്വാസത്തെ ദൈവം മാനിച്ചു. നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി ദൈവം ഇയോബിന് പകരം നൽകി. മനുഷ്യരുടെ കണ്മുൻപിൽ നല്ലതല്ല എന്ന് തോന്നുന്ന പല സാഹചര്യങ്ങളും നമ്മുടെ നന്മയ്ക്കായി തീർക്കുവാൻ ദൈവത്തിനു തീർച്ചയായും കഴിയും. ‘അവൻ എല്ലാം അതിന്റെ സമയത്ത് ഭംഗിയായി ചെയ്യുന്നു ‘ എന്ന് ബൈബിൾ പറയുന്നു. 

 

 ദൈവത്തിന്റെ സമയത്തിനുള്ള കാത്തിരുപ്പിന് ഏറെ ക്ഷമയും വിശ്വാസവും വേണം. മാനുഷിക ചിന്തകളാൽ ഊഹിക്കാൻ കഴിയാത്ത വിധം ആണ് കർത്താവു നമ്മുടെ ജീവിതത്തിൽ ഇടപെടുക. അതു മടുത്തുപോകാത്ത സ്ഥിരമായ വിശ്വാസത്തിന്റെയും കൃത്യമായ സമയത്തിന്റെയും ഒരു കൂടിച്ചേരലാണ്. പല  നിമിഷങ്ങളിലും ജീവിതത്തിൽ ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൈയ്യെത്താ ദൂരത്താണെന്നു തോന്നിയെകാം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്ക് പ്രത്യാശയും സുരക്ഷിതത്വവും നൽകുന്നതാണ് ദൈവത്തിലുള്ള വിശ്വാസം. ശക്തമായ കൊടുംകാറ്റിൻ നടുവിലെ ദീപശിഖ പോലെ ഈ വിശ്വാസം നമ്മെ നയിക്കും.

 

 താങ്കൾ ജീവിതത്തിന്റെ കാത്തിരിപ്പുകളുടെ ഘട്ടത്തിലാണോ? ഒരിക്കലും ഭാരപ്പടേണ്ട. സാധാരണയിൽ നിന്നും അസാധാരണയിലേക്കും, പരാജയത്തിൽ നിന്ന് വിജയത്തിലേക്കും ഈ സാഹചര്യങ്ങൾ താങ്കളെ മാറ്റും. പ്രതിസന്ധികളിൽ പതറാതെ നേരിടുവാനുള്ള ശക്തി നിങ്ങൾ കൈവരിക്കും.  അക്ഷമ കാരണം നമുക്ക് ഇപ്പോൾ തന്നെ ഉത്തരം കിട്ടണം എന്നുള്ള  ധൃതി ആയിരിക്കാം. പക്ഷേ ദൈവത്തിന്റെ കൃത്യസമയത്തിൽ  വിശ്വസിക്കുക എന്നത് വളരെ പ്രധാനമാണ് . ഈ കാത്തിരിപ്പിന്റെ നാളുകളൊക്കെയും വേഗം തീരും. ഉറച്ച വിശ്വാസത്തിൽ, ദൈവത്തിന്റെ സമയത്തിൽ ആശ്രയിക്കുക. നമ്മെ ആശ്ചര്യപെടുത്തും വിധം കർത്താവു വഴി നടത്തും.

translator

English Version

Click the view button to read the Malayalam version of this content.

Scroll to Top