ആകാശരാവിൽ ഇതാ, ഒരു അതിശയ നക്ഷത്രം

ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമാണ് ‘സിറിയസ്’. എന്നാൽ വർഷങ്ങൾക്കു മുമ്പ് ശാസ്ത്രജ്ഞന്മാരെയും വിദ്വാന്മാരെയും എല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു അതിശയ നക്ഷത്രം ആകാശത്തിൽ പ്രത്യക്ഷമായി. അതിനെക്കുറിച്ചുള്ള വിവരങ്ങൾ അവർ അന്വേഷിക്കുവാൻ തുടങ്ങി. ആറാം നൂറ്റാണ്ടിലെ ഒരു ചരിത്രരേഖയിൽനിന്നും, യഹൂദന്മാരുടെ രാജാവിനെ ഒരു നക്ഷത്രത്തിനോട് ഉപമിച്ചിരിക്കുന്നതായി, അവർ കണ്ടെത്തി.


 ഈ കാര്യത്തെ മനസ്സിലാക്കിക്കൊണ്ട് കിഴക്കുനിന്നു ചില വിദ്വാന്മാർ ഇസ്രായേലിലേക്ക് യാത്രയായി. നവജാതനായ രാജാവിനെ കാണുന്നതിനായി, അക്കാലത്ത് യഹൂദന്മാരെ ഭരിച്ചുകൊണ്ടിരുന്ന, റോമാ രാജാവായ ഹെരോദാവിൻറെ കൊട്ടാരത്തിലേക്കാണ് ചെന്നെത്തിയത്. എന്നാൽ അവരെ അമ്പരപ്പിക്കും വിധം കൊട്ടാരത്തിൽ നവജാതനായ ഒരു ശിശുവിനെയും കാണാൻ സാധിച്ചില്ല. മറിച്ച്,  ഹെരോദാവിന്റെ ഉപദേഷ്ടാക്കൾ അവരെ ഇങ്ങനെ അറിയിച്ചു “യെഹൂദന്മാരുടെ രാജാവ് ബെത്ലെഹെമിൽ ആണ് ജനിച്ചിരിക്കുന്നത്.” അങ്ങനെ അവർ വീണ്ടും ആ നക്ഷത്രത്തെ പിന്തുടർന്നുകൊണ്ട് ബേത്‌ലഹേമിലേക്ക് യാത്രയായി. അത്ഭുതകരം എന്ന് പറയട്ടെ, ആ നക്ഷത്രം ബേത്‌ലഹേമിലെ ഒരു ഭവനത്തിന് മുകളിലാണ് വന്നു നിന്നത്. അവിടെ അവർ യേശുവിനെ, അവന്റെ മാതാപിതാക്കളായ യോസേഫിനോടും മറിയയോടും  കൂടെ കണ്ടു.


കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും എന്ന് 700 ബി.സിയിൽ യെശയ്യാ പ്രവാചകനിലൂടെ ദൈവം പ്രവചിച്ചതിൻ്റെ നിവർത്തീകരണമാണ് യേശുവിന്റെ ജനനം. ചരിത്രപുസ്തകങ്ങളിലെ ഇതുപോലുള്ള അനവധി പരാമർശങ്ങൾ യേശുവിൻറെ  ജനനത്താൽ നിവർത്തിയായി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.


സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ കഴിയുന്ന ഒരു നല്ല നാളെ പ്രതീക്ഷിച്ചുകൊണ്ടാണ് യഹൂദന്മാർ ഈ രാജാവിന്റെ ജനനത്തിനായി കാത്തിരുന്നത്. പക്ഷേ നമുക്ക് കാണാൻ കഴിയുന്നത്, ഈ രാജാവ് യഹൂദന്മാർക്ക് മാത്രമല്ല സകല മനുഷ്യവർഗ്ഗത്തിനും സ്വാതന്ത്ര്യം കൊണ്ടുവന്നു എന്നതാണ്. മനുഷ്യനെ ആകെ മുഴുവൻ ബന്ധിച്ചിരിക്കുന്ന ഒരു അടിമത്തമാണ് പാപം. എന്നാൽ മനുഷ്യന്റെ പാപങ്ങൾക്ക് വേണ്ടിയുള്ള ശിക്ഷകൾ മുഴുവൻ ക്രൂശിൽ തന്റെ മരണത്തിലൂടെ ഏറ്റുവാങ്ങിക്കൊണ്ട് യേശു മനുഷ്യർക്ക് പാപത്തിൽനിന്നുള്ള  സ്വാതന്ത്ര്യം നേടി. ഒരു പാപിയായ മനുഷ്യന് ഒരിക്കലും പരിശുദ്ധനായ ദൈവത്തിന്റെ അടുക്കൽ ചെല്ലുവാൻ കഴിയുകയില്ല. എന്നാലോ ദൈവത്തിന്റെ അവതാരമായ യേശുവിൻറെ ക്രൂശിലെ മരണത്താൽ മനുഷ്യന് പാപത്തിൽനിന്നുള്ള മോചനവും, യേശുവിന്റെ രക്തത്താലുള്ള ശുദ്ധികരണവും ലഭിച്ചിരിക്കുന്നു. ഇങ്ങനെ ദൈവവും മനുഷ്യനുമായി ഒരു സ്നേഹബന്ധം സഫലമായി.


ദൈവവുമായുള്ള ബന്ധം ലഭിപ്പാൻ നാം എന്താണ് ചെയ്യേണ്ടത്? നമ്മുടെ പൂർണ ഹൃദയം കൊണ്ട് യേശുവിൽ വിശ്വസിക്കുക മാത്രം മതി!  വിശുദ്ധ ബൈബിൾ പറയുന്നത്: “യേശുവിനെ ‘കർത്താവ്’ എന്ന വായ് കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായ് കൊണ്ട്‌ രക്ഷയ്ക്കായി ഏറ്റുപറയും വേണം”.

translator

English Version

Click the view button to read the Malayalam version of this content.

Scroll to Top