ജീവിതത്തിൽ പ്രിയപ്പെട്ടവരുടെ വേർപാടുകൾ നമുക്ക് സമ്മാനിക്കുന്ന ചില വികാരങ്ങൾ ഉണ്ട്. വേദന, സങ്കടം, ദേഷ്യം, ഒരുതരം മരവിപ്പ്, ഏകാന്തത…അങ്ങനെ ആ പട്ടിക നീളുന്നു. ഈ വികാരങ്ങളെ ഒരിക്കലും തെറ്റാണെന്ന് പറയാനാകില്ല. അവ ദുഃഖത്തിനൊപ്പം കടന്നുവരുന്നവയാണ്, മനുഷ്യ ജീവിതത്തിന്റെ ഭാഗവുമാണ്.
ബൈബിൾ പറയുന്നത് ഇങ്ങനെയാണ്, ” ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം, നടുവാൻ ഒരു കാലം, നട്ടത് പറിക്കാൻ ഒരു കാലം “( സഭാപ്രസംഗി 3:1-4). ദുഃഖം എന്നത് നമ്മുടെ ബലഹീനതയോ അപൂർണ്ണതയോ അല്ല. ഒരിക്കൽ മരിക്കേണ്ടവർ എന്ന നിലയിൽ നമ്മുടെ സന്തതസഹചാരി തന്നെയാണ്. അത്രയേറെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന യേശുവും അറിഞ്ഞിരുന്നു. സുഹൃത്തായ ലാസറിന്റെ മരണം യേശുവിനെ വളരെ വേദനിപ്പിച്ചു. യേശു കരഞ്ഞു എന്ന് കാണുന്നുണ്ട്.
ബൈബിളിൽ പറയുന്ന ദൈവം, അതായത്, താങ്കളെ സൃഷ്ടിച്ചവനായ ദൈവം, താങ്കളുടെ ദുഃഖങ്ങളെക്കുറിച്ച് നന്നായി അറിയുന്നു. ഈ പ്രയാസയാത്രയിൽ താങ്കളെ ഒറ്റയ്ക്ക് ആക്കാൻ താല്പര്യപ്പെടുന്നതുമില്ല. ദുഃഖവേളകളിൽ താങ്കൾ ദൈവത്തിന്റെ അടുക്കൽ ചെല്ലണമെന്ന് ദൈവമാഗ്രഹിക്കുന്നു. മത്തായി 5:4ൽ പറയുന്നത് ഇങ്ങനെയാണ്, ” ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ: അവർക്ക് ആശ്വാസം ലഭിക്കും”. ബൈബിളിലെ ദൈവത്തിൽ ഒന്ന് ആശ്രയിച്ചു നോക്കൂ… തീർച്ചയായും താങ്കളുടെ ദുഃഖങ്ങൾക്ക് ആശ്വാസം ലഭിക്കും. താങ്കളുടെ മനസ്സിനെ വിഷമിപ്പിക്കുന്ന ഭാരങ്ങൾ മുഴുവനും പ്രാർത്ഥനയോടെ ദൈവത്തോട് പറയുക. നമ്മുടെ ദുഃഖങ്ങളിൽ നമ്മോട് ഒരുമിച്ച് സങ്കടപ്പെടുന്നവനാണ് ദൈവം.വിലപിക്കുന്നവരെ ആശ്വസിപ്പിക്കുവാനുള്ള ശക്തി ദൈവാത്മാവിന് ഉണ്ട് ( യെശയ്യാവ് 61:2). ദുഃഖവേളകളിൽ താങ്കൾ അനുഭവിക്കുന്ന വേദന പോലെ തന്നെ യഥാർത്ഥമായുള്ള മറ്റൊന്നുണ്ട്. ദൈവം നൽകുന്ന സമാധാനം. യേശു കർത്താവ് നൽകിയിട്ടുള്ള ഈ വാഗ്ദാനം ഒന്ന് ശ്രദ്ധിക്കൂ…, ” സമാധാനം ഞാൻ നിങ്ങൾക്ക് തന്നിട്ട് പോകുന്നു:എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു.”( യോഹന്നാൻ 14:28). നിങ്ങൾ സമാധാനത്തോടെ ജീവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
English Version
Click the view button to read the Malayalam version of this content.