ഇനിമേൽ ബന്ധിതരല്ല

നമ്മുക്കു ഒരുപാട് ഇഷ്ടമുള്ള ഭക്ഷണം നമ്മൾ ആസ്വദിച്ചു കഴിക്കുമ്പോൾ എന്തായിരിക്കും നമ്മുടെ തലച്ചോറിൽ സംഭവിക്കുക? അത് ഒരു കെമിക്കൽ പുറപ്പെടുവിക്കുന്നു – ‘ഡോപ്പമിൻ’. ഇത് നമ്മുക്കു സന്തോഷവും ഉണർവും തരുന്നു. എന്നാൽ നമ്മൾ ആ ഭക്ഷണം വിശപ്പില്ലാത്തപ്പോഴും കഴിച്ചുകൊണ്ടിരുന്നാൽ, അത് ഉപകാരത്തിനു പകരം ഉപദ്രവം ആയിപോകും, അല്ലേ?

 

ഭക്ഷണത്തെപോലെ നമ്മുക്കു ഒരുപാടു സന്തോഷം നൽകുന്ന, നമ്മുടെ സമ്മർദ്ദങ്ങളെ മറക്കാൻ സഹായിക്കുന്ന ചില പദാർത്ഥങ്ങൾ ഉണ്ട്. അവ നാം കൂടുതൽ ഉപയോഗിക്കുംതോറും നമ്മുടെ തലച്ചോർ അവയുമായി പൊരുത്തപ്പെട്ട്, കൂടുതൽ ഡോപ്പമിൻ പുറപ്പെടുവിക്കാൻ തുടങ്ങും. ഈ വക പദാർത്ഥങ്ങളുടെ ഉപയോഗം അമിതമാകുമ്പോൾ അവയില്ലാതെ മുന്നോട്ടു ജീവിക്കാൻ പറ്റാത്ത അവസ്ഥയാകുന്നു. ഇതിനെയാണ് ആസക്തി അഥവാ അഡിക്ഷൻ എന്നു പറയുന്നത്.

 

താങ്കളെ അലട്ടുന്ന അഡിക്ഷൻ ഏതുമായിക്കൊള്ളട്ടെ…അശ്ലീല ചിത്രങ്ങളോ, മദ്യമോ, മയക്കുമരുന്നോ, സാമൂഹ്യ മാധ്യമങ്ങളോ അങ്ങനെ എന്തും. ഏതിലാണെങ്കിലും ഈ ആസക്തിയുടെ ബലം ചെറുതൊന്നുമല്ല. ഇവയുമായുള്ള യുദ്ധം വളരെ കഠിനമാണ്. പലപ്പോഴും ഈ യുദ്ധത്തിൽ നാം ഒറ്റപെട്ടു പോകാം. എത്ര വേണ്ടെന്നു തീരുമാനിച്ചാലും വീണ്ടും വീണ്ടും അതിലേക്കുതന്നെ വീണു പോകുന്ന അവസ്ഥ. തടയാൻ പറ്റാത്ത ഏതോ ഒരു ശക്തി നമ്മളെ വരിഞ്ഞു മുറുകുന്നതുപോലെ. ചിലപ്പോഴൊക്കെ നമ്മളോടുതന്നെ വെറുപ്പ് തോന്നാം. ഇതിൽനിന്നും ഒരു രക്ഷ ആഗ്രഹിക്കുന്നുവോ? താങ്കളെ ഒരുപാടു സ്നേഹിക്കുന്ന, താങ്കളുടെ നന്മ ആഗ്രഹിക്കുന്ന ഒരാൾ, സഹായിക്കാൻ തയ്യാറായി അരികെ തന്നെയുണ്ട്. അത് മറ്റാരുമല്ല, യേശു ക്രിസ്തുവാണ്.

 

നീതിമാനായ ദൈവത്തിനു മുൻപിൽ ആരും പൂർണ്ണരല്ല. വിശുദ്ധ വേദപുസ്തകം പറയുന്നു, ” എല്ലാവരും പാപം ചെയ്തു ദൈവ തേജസ് ഇല്ലാത്തവരായി തീർന്നിരിക്കുന്നു”(റോമർ 3:23). എന്നാൽ ” നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു”(റോമർ 5:8). കർത്താവായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്ക് പരിഹാരം വരുത്തുവാനായാണ് ക്രൂശിൽ മരിച്ചത്. തൻ്റെ രക്തത്താൽ നമുക്ക് പാപക്ഷമ ലഭ്യമാണ്. അതിനാൽ പാപത്തിനു നാം അടിമകളായി ജീവിക്കേണ്ടതില്ല. പകരം അതിൽനിന്നു വിടുതൽ സാദ്ധ്യമാണ്. ദൈവത്തിന്റെ സ്നേഹവും ക്ഷമയും ഏത് ആസക്തിയിൽ നിന്നും നമ്മെ രക്ഷിക്കാൻ മതിയായതാണ്. 

 

പാപത്തിൽനിന്നുള്ള വിടുതലിനപ്പുറം ഒരു പുതിയ ജീവിതംകൂടി യേശുക്രിസ്തു നമ്മുക്കു വാഗ്ദാനം ചെയ്തിരിക്കുന്നു. “ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയതു കടന്നുപോയി: ഇതാ സകലവും പുതുതായി തീർന്നിരിക്കുന്നു”(2 കൊരിന്ത്യർ 5:17). നമ്മുടെ ആസക്തികൾക്ക് നമ്മുടെ മേൽ യാതൊരു അധികാരവും ഇല്ല. യേശുവിലുള്ള വിശ്വാസത്തിലൂടെ ഈ ബന്ധനങ്ങൾഎല്ലാം പൊട്ടിച്ചെറിഞ്ഞ് ഒരു അർത്ഥവത്തായ ജീവിതം നയിക്കുവാൻ നമുക്ക് കഴിയും. ഇതിനായി നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം യേശുവിനു കൊടുത്താൽ മാത്രംമതി. 

 

വളരെ പ്രധാനപ്പെട്ട ഒരു കാര്യംകൂടി ഓർപ്പിക്കട്ടെ – ദൈവത്തിനു നിങ്ങളുടെ ജീവിതത്തെക്കുറിച്ചു ഒരു പദ്ധതിയുണ്ട് – യിരെമ്യാവ്  29:11ൽ പറയുന്നു :” ഞാൻ നിങ്ങളെക്കുറിച്ച് നിരൂപിക്കുന്ന പദ്ധതികൾ എന്തെന്ന് ഞാൻ അറിയുന്നു. അവ തിന്മയ്ക്കല്ല നന്മയ്ക്കുള്ള പദ്ധതികൾ അത്രേ എന്ന് യഹോവ അരുളിചെയ്യുന്നു”. ഇതുപോലെ നിങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ദൈവത്തിൽ നിങ്ങൾ ആശ്രയിക്കാമോ? എങ്കിൽ അഡിക്ഷൻ അതിജീവിച്ച, രൂപാന്തരപ്പെട്ട ജീവിതം താങ്കൾക്കു സ്വന്തം.

translator

English Version

Click the view button to read the Malayalam version of this content.

Scroll to Top